മനോഹരമായ ഒരു ആകാശക്കാഴ്ചയുടെ പശ്ചാത്തലത്തിൽ ടൈറ്റിലുകൾ ഒരോന്നായി തെളിയുന്നു. ആകാശത്തിൽ നിന്ന് ക്യാമറ കടലിലേയ്ക്കും കടലിൽ നിന്ന് കടൽപ്പാലത്തിന് താഴെയുള്ള മണൽപ്പരപ്പിലേയ്ക്കും കടൽക്കരയിലിരുന്ന് വളരെ സീരിയസ്സായി ചർച്ച ചെയ്യുന്ന അപരിചിതരായ മൂന്നു പേരിലേയ്ക്കും വന്നെത്തി നിൽക്കുന്നു. ശരിക്കും ഒരു ഗൂഢാലോചനയെന്ന് തോന്നിപ്പിക്കുന്ന ഷോട്ട്. അവരിലൊരാൾ "ഇത് റിസ്കാണ്.. എളുപ്പത്തിൽ ഒറ്റയടിക്ക് തീർക്കാവുന്ന വേറൊന്ന് പറയൂ..” എന്ന് പറയുന്നു. ചിന്താനിമഗ്നനാവുന്ന മൂന്നാമൻ ഒരു ചുരൂട്ടിന് തീ കൊളുത്തി പുക ഊതിവിടുന്നു. അല്പനേരം ഗൌരവത്തിൽ എന്തോ ആലോചിച്ചശേഷം അയാൾ മുരടനക്കുന്നു. ആരെയോ കൊല്ലാനുള്ള പ്ലാനിങ്ങിലാണ് അവരെന്ന് കാണികൾക്ക് പിടികിട്ടുന്നു. ഇവരിൽ നിന്നും കാഴ്ച അതുവഴി പോകുന്ന ഒറ്റപ്പെട്ട യാത്രക്കാരിലേയ്ക്ക് മാറുന്നു.
കടൽപ്പാലത്തിൽ കടല വിൽക്കാനായി സൈക്കിളിൽ വരുന്ന പ്രേമൻ അന്നത്തെ കസ്റ്റമേഴ്സിനെ തപ്പി തന്റെ ദിവസം തുടങ്ങുകയാണ്. കടലയുടെ മറവിൽ കഞ്ചാവ് വിൽപ്പനയാണ് പ്രേമന്റെ പ്രധാന ബിസിനസ്സ്. ഈ കച്ചവടത്തിൽ പ്രേമന് ഒരു എതിരാളിയുണ്ട്. തന്റെ സ്വന്തം അനന്തരവനായ ന്യൂ ജെനെറേഷൻ ധർമ്മൻ. ബൈക്കിൽ ചെത്തി നടക്കുന്ന കാതിൽ കമ്മലിട്ട ധർമ്മന്റെയടുത്ത് ചെറുപ്പക്കാർ വരുന്നതിനാൽ ഈയിടെയായി പ്രേമന്റെ ബിസിനസ്സിന് പൊതുവെ ഇടിവാണ്. ധർമ്മനും പ്രേമനും പരസ്പരം കണ്ടാൽ പിന്നെ പൊരിഞ്ഞ യുദ്ധം തന്നെയാണ്. എന്നാൽ രാത്രി വീട്ടിലെത്തി അല്പം മദ്യം അകത്താക്കി കഴിഞ്ഞാൽ രണ്ടു പേരും കണ്ണും കരളുമാണ്.
പാലത്തിൽ എത്തിയ പ്രേമന് അവിടെ വന്നിറങ്ങുന്ന ചെറുപ്പക്കാരനിലായി ശ്രദ്ധ. ആദ്യം കടല വാങ്ങുവാനായി അവനെ പ്രേമൻ സമീപിച്ചുവെങ്കിലും അവനത് കാര്യമായെടുത്തില്ല. അവന് പ്രേമൻ ഒരു ശല്യമായി മാറുന്നു. അവസാനം കഞ്ചാവ് തന്നെ വേണമോയെന്ന് ചോദിച്ചെങ്കിലും അവൻ ഒന്നും വാങ്ങാൻ കൂട്ടാക്കാതെ അയാളെ ആട്ടിയോടിക്കുന്നു. നിരാശയോടെ മറ്റ് കസ്റ്റമേഴ്സിനെ തിരക്കി അയാൾ പോകുന്നു. തന്റെ ജീവിതം അവസാനിപ്പിക്കുവാനായാണ് അലൻ തരകനെന്ന ആ ചെറുപ്പക്കാരൻ അവിടെ എത്തുന്നത്. ഇനി മരിക്കുകയല്ലാതെ അവന്റെ മുന്നിൽ വേറെ ഒരു മാർഗ്ഗവും ഇല്ല. ബിസ്സിനസ്സിൽ ബുദ്ധിയില്ലാത്ത അവന്റെ അപ്പൻ തരകൻ പല ബിസിനസ്സുകൾ ചെയ്ത് പരാജയപ്പെട്ട ഒന്നാന്തരം ക്ലീഷേ അപ്പനാണ്. ചുരുക്കത്തിൽ ആരോട് ചോദിച്ചാലും നയാപൈസ കടം കിട്ടാൻ ഒരു സാധ്യതയുമില്ലാത്ത ആദർശധീരനായ അപ്പൻ. കാൽക്കാശിന് വകയില്ലെങ്കിലും ഒരു ദുരഭിമാനികൂടിയാണ് തരകൻ. അതായത് മരിക്കാൻ കിടന്നാൽപ്പോലും ആരുടേയും മുന്നിൽ ഇരക്കാൻ പോകില്ലെന്ന് ശാഠ്യം പിടിക്കുന്ന ഒരാൾ. തരകന്റെ മകൾ അലീനയുടെ കല്യാണം ഈയിടെ ഉറപ്പിച്ചു. പയ്യനെ പെങ്ങൾക്കും വീട്ടുകാർക്കും ഇഷ്ടമായി. ശാന്ത സ്വഭാവക്കാരനായ, അന്തസ്സും സ്വന്തമാായി ബിസിനസ്സുമുള്ള പയ്യൻ. അലീനയെ കണ്ടിഷ്ടപ്പെട്ട പയ്യനാകട്ടെ ഒരു ഡിമാന്റുമില്ല. വീടും സ്ഥലവും മാത്രമാണ് തരകന്റേയും കുടുംബത്തിന്റേയും ആകെയുള്ള സ്വത്ത്. ആ വസ്തുവിന്റെ പ്രമാണം പണയം വച്ച് കല്യാണം നടത്താമെന്ന് തരകനും കുടുംബവും തീരുമാനിക്കുന്നു. കെട്ടുപ്രായം കഴിഞ്ഞു നിൽക്കുന്ന പെണ്ണായതിനാൽ തരകനും ഭാര്യ ആലീസിനും ഈ കല്യാണം എത്രയും വേഗം നടത്തണം എന്നാണ് ആഗ്രഹം. ഈ സീനുകളെല്ലാം ഒരു ഫ്ലാഷ് ബാക്കായി അവന്റെ മുന്നിൽ തെളിയുന്നു.
ഈ പ്രമാണം തന്നെയാണ് നമ്മുടെ അലനെ കുഴപ്പത്തിൽ കൊണ്ട് ചാടിക്കുന്നതും മരിക്കാൻ പ്രേരിപ്പിക്കുന്നതും. കുറെ ദിവസങ്ങൾക്കു മുമ്പ് അതായത് ഈ കല്യാണം ഉറയ്ക്കുന്നതിനും മുൻപ് തങ്ങളുടെ വീടിന്റെ പ്രമാണം ആത്മാർത്ഥ സുഹൃത്തായ പ്രേമിന് അവന്റെ ബിസിനസ്സിൽ മുടക്കുവാൻ പണയ വസ്തുവായി വീട്ടുകാരറിയാതെ അലൻ കൊടുത്തിരുന്നു. ഉടനെ തിരിച്ചെടുക്കാം എന്നായിരുന്നു അവന്റെ ഉറപ്പ്. പറഞ്ഞ അവധികൾ പലതും കഴിഞ്ഞെങ്കിലും പ്രേം അലന് പ്രമാണം തിരിച്ചെടുത്ത് കൊടുക്കാതെ മുങ്ങി നടക്കുകയാണ്. കല്യാണം ഇങ്ങിനെ ഉടനെ നടക്കുമെന്ന് അലനും കരുതിയിരുന്നില്ല. കല്യാണം തീരുമാനിച്ചു കഴിഞ്ഞപ്പോൾ ഉടനെ തന്നെ പ്രേമിനെ കോണ്ടാക്റ്റ് ചെയ്തു വിവരം പറഞ്ഞെങ്കിലും തുടർന്ന് അവന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്യുന്നു. തുടർന്ന് പ്രേമിനെ തപ്പി അലൻ യാത്ര തിരിക്കുന്നു. പ്രേം താമസിക്കുന്ന സ്ഥലത്തും, പതിവായി പോകാറുള്ള ഇടങ്ങളിലുമെല്ലാം അവനെത്തിരഞ്ഞ് അലൻ അലയുന്നു. നാളെയാണ് അലമാരയിൽ വച്ചിരിക്കുന്ന പ്രമാണവുമായി തരകൻ ബാങ്കിൽ പോകാനിരിക്കുന്ന ദിവസം. പ്രമാണം നോക്കുമ്പോൾ അത് കണ്ടില്ല എങ്കിൽ വീട്ടിൽ ഒരു കൂട്ട ആത്മഹത്യ നടക്കുമെന്ന് അലന് ഉറപ്പാണ്. ഇതേ സമയം അലമാരയിൽ പ്രമാണം തപ്പുന്ന തരകൻ ഞെട്ടിപ്പോകുന്നു. വീടുമുഴുവൻ അരിച്ചുപെറുക്കിയെങ്കിലും പ്രമാണം അവർക്ക് കണ്ടെത്താനാകുന്നില്ല. അതോടെ വീട്ടുകാരുടെ സംശയം അലനിലേയ്ക്ക് തിരിയുന്നു. അലനെ ഫോണിൽ വിളിക്കുന്നതോടെ സത്യാവസ്ഥകൾ മനസ്സിലാക്കുന്ന തരകൻ കാര്യങ്ങൾ എല്ല്ലാം കൈവിട്ടുപോയി എന്ന് മനസ്സിലാക്കുന്നു. 24 മണിക്കൂറിനുള്ളിൽ പ്രമാണം വീട്ടിൽ കൊണ്ടെത്തിച്ചില്ലെങ്കിൽ മൂവരും ആത്മഹത്യ ചെയ്യുമെന്ന് തരകൻ ഫോണിലൂടെ പറഞ്ഞ് പൊട്ടിക്കരയുന്നു.. അതോടെ അലൻ മാനസികമായി തളർന്നുപോകുന്നു. നിരപരാധികളായ മൂന്നുപേർ മരിക്കുന്നതിനെക്കാൾ ഭേദം കുടുംബത്തെ ചതിച്ച താൻ ജീവനൊടുക്കുന്നതാവും നല്ലതെന്ന് അവൻ തീരുമാനിക്കുന്നു. തന്റെ മരണം കണ്ടെങ്കിലും പ്രേം ആ പ്രമാണം തിരിച്ചു നൽകുമെന്നും അങ്ങിനെ ഒരു കൂട്ട ആത്മഹത്യ ഒഴിവാക്കാമെന്നും അലൻ കണക്കുകൂട്ടുന്നു. അങ്ങനെയാണ് ആത്മഹത്യ ചെയ്യാനായി അലൻ റെയിൽവേ ട്രാക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷെ അതുവഴി പോകുന്ന ചില യാത്രക്കാർ കാരണം അവന്റെ ആ പദ്ധതി നടക്കാതെ വരുന്നു. തുടർന്ന് പകൽ സമയം ആൾത്തിരക്ക് കുറഞ്ഞ കടൽപ്പാലത്തിൽ നിന്ന് കടലിലേയ്ക്ക് ചാടി ചാകാൻ അലൻ തീരുമാനിക്കുന്നു. ആരുടേയും ശ്രദ്ധ പിടിച്ചു പറ്റാതെ പാലത്തിൽ നിന്നും ചാടി ചാവണം. അത് മാത്രമാണ് അവന്റെ മനസ്സിലെ ചിന്ത.
ചാടാനുള്ള വശങ്ങൾ നോക്കി ചുറ്റുപാടും നിരീക്ഷിക്കുന്ന അലനരികിലേയ്ക്ക് ഒരു പെൺകുട്ടി വന്നിറങ്ങുന്നു. അവൾ ആകെ ആശങ്കയിലാണ്. അതോടെ അലൻ തന്റെ ശ്രമം തൽക്കാലത്തേയ്‌ക്ക് നിർത്തിവയ്ക്കുന്നു. ഇവൾ പോകാതെ ഒരുപരിപാടിയും നടക്കില്ല എന്ന് അവന് ബോധ്യമാകുന്നു. സമയം പോകുന്തോറും അലന്റെ ആശങ്കകൾ വർദ്ധിക്കുന്നു. വാച്ചിൽ സമയം നോക്കുന്ന അവന്റെ ചങ്കിടിപ്പ് കൂടുന്നു. അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിലിടുന്നു. മകന് കൊടുത്ത സമയം തീരാറാകുമ്പോൾ തരകൻ അലന്റെ നമ്പറിൽ തുടരെത്തുടരെ വിളിക്കുന്നു. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു എന്ന് മനസ്സിലാക്കുന്നതോടെ തരകൻ പരവശനാകുന്നു. അയാൾ ഉറച്ച തീരുമാനത്തോടെ ടേബിളിന് പുറത്തിരിക്കുന്ന വിഷക്കുപ്പി കയ്യിലെടുക്കുന്നു. ആലീസിന്റേയും, അലീനയുടേയും കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നു. വിഷം കഴിച്ച് സീലിംഗ് ഫാനിൽ തൂങ്ങിയാടുന്ന 3 മൃതദേഹങ്ങൾ പെട്ടെന്ന് ഓർക്കുന്ന അലൻ ഞെട്ടുന്നു. അവന്റെ മുഖം വേദനയാൽ പിടയുന്നു. ഇതേ സമയം അലന്റെ വീട്ടിൽ ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്ത തരകൻ മകൻ ചെയ്ത തെറ്റിന് തങ്ങളല്ല അവനാണ് ചാകേണ്ടതെന്ന നിലപാട് സ്വീകരിക്കുന്നു. കടൽപ്പാലത്തിൽ വച്ച് അലനും രഹ്‌നയും തമ്മിൽ കാണുന്നു.
വീട്ടുകാരുടെ എതിർപ്പിനെ ധിക്കരിച്ച് അവൾ ഒരു മാസത്തിനു മുമ്പ് താൻ പ്രേമിച്ച ചെറുപ്പക്കാരനെ വിവാഹം കഴിച്ചിരുന്നു. രഹ്‌നയിന്ന് ഗർഭിണിയുമാണ്. അവളുടെ ഭർത്താവിന്റെ വീട്ടുകാർക്കും ഈ വിവാഹം നടന്ന വിവരം അറിയില്ല. ഭർത്താവ് അവളുടെ സ്വർണ്ണം മുഴുവൻ രണ്ടാഴ്ച മുമ്പ് വാങ്ങിയിരുന്നു. ഇപ്പോൾ അയാളെ കുറിച്ച് യാതൊരു വിവരവും ഇല്ല. രഹ്‌നയുടെ കൂട്ടുകാരി ഷംനയ്ക്ക് എന്തോ സംശയം ആദ്യം തന്നെ തോന്നിയിരുന്നു. ഇപ്പോൾ രഹ്‌നയുടെ ഭർത്താവ് മുങ്ങുക കൂടി ചെയ്തപ്പോൾ അവൾ ചതിക്കപ്പെട്ടു എന്ന വസ്തുത ഷംന മനസ്സിലാക്കുന്നു. അവൾ അത് രഹ്‌നയെ ബോധ്യപ്പെടുത്തുന്നു. താൻ വഞ്ചിക്കപ്പെട്ടു എന്ന് രഹ്‌നയും തിരിച്ചറിയുന്നു. തന്റെ ഭർത്താവിനെ തപ്പി അവളും ആ നഗരം മുഴുവൻ അലയുന്നുവെങ്കിലും അവൾക്കവനെ കണ്ടെത്താൻ കഴിയുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത അയാളെ തിരയുന്നതിൽ ഇനി അർത്ഥമില്ലെന്നും, തിരികെ തനിക്ക് തന്റെ വീട്ടിലേയ്യ്ക്ക് പോകാനും കഴിയില്ലെന്നുമുള്ള സത്യം മനസ്സിലാക്കുന്നതോടെ ഈ ജീവിതം അവസാനിപ്പിക്കാൻ അവളും തീരുമാനിക്കുന്നു. അധികം തിരക്കില്ലാത്ത വിജനമായ കടൽപ്പാലം അവൾ തിരഞ്ഞെടുക്കുന്നത് അങ്ങനെയാണ്. ചുരുക്കിപ്പറഞ്ഞാൽ മരിക്കുവാനായി ഒരാണും പെണ്ണും ഒരേസമയം ഒരേ സ്ഥലത്ത് അവിചാരിതമായി എത്തിച്ചേരുന്നു. ഇരുവരുടേയും ലക്ഷ്യങ്ങൾക്ക് അവരുടെ സാന്നിധ്യം പരസ്പരം ശല്യമായി മാറുന്നു.
പ്രേമൻ കടല വിൽക്കുവാനായി രഹ്നയെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. മാത്രവുമല്ല അയാൾക്ക് ഇവരുടെ രണ്ടുപേരുടെയും വശപിശക് നിൽപ്പിൽ പന്തികേട് തോന്നുകയും അയാൾ രണ്ടിലൊന്ന് അറിയുവാനായി അവിടെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയും ചെയ്യുന്നു. ഇവർ രണ്ടുപേരും ഒരുപക്ഷെ കടൽപ്പാലത്തിൽ നിന്ന് ചാടിച്ചാവാൻ വന്നതാണോയെന്ന് അയാൾ ശങ്കിക്കുന്നു.
എന്തും ചെയ്യാൻ മടിക്കാത്തവരും തട്ടിപ്പ് വീരന്മാരുമാണ് നിർമ്മൽ ജോണും ജോയിച്ചനും. നിർമ്മൽ ആവശ്യത്തിന് പണം ഉണ്ടാക്കി കഴിഞ്ഞു. അയാൾക്ക് ഇനി ഇതെല്ലാം അവസാനിപ്പിക്കണം എന്നാണു ചിന്ത. ഒരു വിവാഹമൊക്കെ കഴിച്ച് സെറ്റിൽ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അയാൾ. പ്രേമിനെ ബിസിനസ്സിൽ ചേർക്കാം എന്ന് വാഗ്ദാനം കൊടുത്ത് അലന്റെ ആ പ്രമാണം അവരാണ് പണയം വയ്പ്പിച്ചത്. സിറ്റിയിൽ ഉള്ള സ്ഥലമായതിനാൽ അതിന് കോടികളുടെ വിലയുണ്ട്. ആദ്യം വച്ച ബാങ്കിൽ നിന്നും അതവർ തിരിച്ചെടുക്കുന്നു. ജോയിച്ചന്റെ പരിചയത്തിൽ ഉള്ള ബ്ലെയിഡ് കമ്പനിയിൽ അത് വച്ചാൽ മാക്സിമം രണ്ട് കോടി കിട്ടുമെന്ന് ജോയിച്ചൻ നിർമ്മലിനോട് പറയുന്നു. പ്രമാണം പ്രേമിന്റെ അല്ലെന്നും അവർ മനസ്സിലാക്കുന്നു. നിർമ്മലും ജോയിച്ചനും ബിസിനസ്സിന്റെ പേരും പറഞ്ഞ് പ്രമാണം കൈക്കലാക്കി തന്നെ ചതിക്കുകയാണെന്ന് അലൻ മനസ്സിലാക്കുന്നു. പിന്നീട് പ്രമാണം അവരിൽ നിന്ന് വാങ്ങാൻ പ്രേം നിർമ്മലിന്റേയും ജോയിച്ചന്റേയും പുറകെ കൂടുന്നു. പ്രേം തങ്ങൾക്കൊരു ശല്യമാകുമെന്ന് ഉറപ്പാകുന്ന്നതോടെ അവനെ തട്ടാൻ ഇരുവരും പദ്ധതിയിടുന്നു. അലന്റെ സഹോദരിയുടെ വിവാഹം നിശ്ചയിച്ച വിവരം പ്രേമിനെ ആശങ്കാകുലനാക്കുന്നു. പ്രേമിനെ തട്ടിയ ശേഷം ഈ പ്രമാണം കൂട്ടിയ എമൌണ്ടിന് പണയം വയ്ക്കാൻ നിർമ്മലും ജോയിച്ചനും പല പദ്ധതികളും ആസൂത്രണം ചെയ്യുന്നു. അവനെ കൊല്ലാൻ ആളിനെ വിട്ടെങ്കിലും അത് നടക്കുന്നില്ല. പ്രമാണം കൊടുക്കുവാൻ എന്ന വ്യാജേന കടൽ പാലത്തിൽ വിളിച്ചു വരുത്തി പട്ടാപ്പകൽ അവനെ വക വരുത്തുവാൻ അവർ ഒടുവിൽ തീരുമാനിക്കുന്നു. പാലത്തിൽ നിന്ന് തള്ളിയിട്ട് സ്വാഭാവികമായ ആത്മഹത്യയാക്കി മാറ്റാനാണ് അവരുടെ ശ്രമം. അഥവാ അതിന് കഴിഞ്ഞില്ലെങ്കിൽ വെടിവച്ച് കൊല്ലാൻ അവർ മുന്നൊരുക്കം നടത്തുന്നു.
തങ്ങളുടെ പതിവ് പട്രോളിങ്ങിനു ഇറങ്ങിയ ഹെഡ് കോൺസ്റ്റബിൾ ജോർജും പുതിയതായി നിയമനം കിട്ടിയ പി സി വേണുവും കടൽപ്പാലത്തിൽ എത്തുന്നു. കൊമ്പൻ ജോർജ് എന്നാണ് അയാൾ കള്ളന്മാർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ വീര കൃത്യങ്ങൾ വേണുവിനെ പറഞ്ഞ് കേൾപ്പിക്കുന്നുണ്ട്. തന്റെ കൊമ്പൻ മീശയാണ് മീശ മാധവൻ എന്ന സിനിമയ്ക്ക് പ്രചോദനമായി മാറിയതെന്നുവരെ അയാൾ വേണുവിനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നുണ്ട്. ഒരു പോലീസുകാരനാവാൻ വേണ്ട ഗുണങ്ങൾ, കള്ളന്മാരും പോലീസും തമ്മിലുള്ള ബുദ്ധിപരമായ സാമ്യങ്ങൾ, കള്ളന്മാർ എത്ര തരമുണ്ട് തുടങ്ങിയ പാഠങ്ങൾ അദ്ദേഹം വേണുവിനെ പഠിപ്പിക്കുന്നു. കൊമ്പൻ ജോർജ് എന്ന തന്റെ സീനിയറിന്റെ വീര സർവീസ് കഥകൾ കേട്ട് കോൺസ്റ്റബിൾ വേണു കോരിത്തരിക്കുന്നു.
ആത്മഹത്യ ചെയ്യുക എന്ന തങ്ങളുടെ ലക്ഷ്യങ്ങൾക്ക് പരസ്പരം തടസ്സമാകുന്ന രഹ്നയും അലനും അവിടെ വച്ച് പരിചയപ്പെടുന്നു. രണ്ടുപേരുടെയും ഉദ്ദേശം ഒന്നാണെന്ന് അവർ അറിയുന്നു.
അലൻ തന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം അവളോട് പറയുന്നു. അവരുടെ സംസാരം ഒളിഞ്ഞ് നിന്ന് കേൾക്കുന്ന പ്രേമൻ അവിടെ ആ ദിവസം എന്തെങ്കിലും നടക്കുമെന്ന് തന്നെ ഉറപ്പാക്കുന്നു. അയാൾ അവിടെ കറങ്ങി നടക്കുന്നു. പ്രമാണം ഇന്നുതന്നെ തരാമെന്നും അരമണിക്കൂറിനുള്ളിൽ കടൽപ്പാലത്തിലെത്താനും നിർമ്മൽ പ്രേമിനെ അറിയിക്കുന്നു. പ്രമാണം ഉടൻ തന്നെ തരാം എന്ന വിവരം പറയാനായി പ്രേം അലനെ വിളിക്കുന്നെങ്കിലും ഫോൺ സ്വിച്ച് ഓഫ് എന്ന് അവൻ മനസ്സിലാക്കുന്നു. തുടർന്ന് അവൻ കടൽപ്പാലത്തിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു. തന്നെയും കുടുംബത്തേയും ചതിച്ച മകനെ തരകൻ അന്വേഷിച്ചിറങ്ങുന്നു. അയാളുടെ ഒരു സുഹൃത്തും ഒപ്പമുണ്ട്.
നിർമ്മലും ജോയിച്ചനും ഒരു മാരുതി വാനിൽ കടൽപ്പാലത്തിലെത്തുന്നു. വണ്ടിക്കകത്തിരുന്നുകൊണ്ട് അവർ പരിസരം വീക്ഷിക്കുന്നു. പ്രമാണം വാങ്ങാൻ വരുന്ന പ്രേമിനെ തള്ളിയിട്ട് കൊല്ലാൻ മനസ്സിൽക്കണ്ട സ്ഥലത്ത് ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും നിൽക്കുന്നത് കണ്ട് ഇവർ തങ്ങൾക്ക് തലവേദനയാകുമെന്ന് അവർ ഊഹിക്കുന്നു. ഇനി തള്ളിയിട്ട് കൊല്ലുക എന്ന പ്ലാൻ നടക്കില്ല എന്നവർക്ക് മനസ്സിലാവുന്നു. അതിനാൽ വണ്ടിക്കകത്തിരുന്നുകൊണ്ട് വെടി വച്ച് കൊല്ലാൻ അവർ തീരുമാനിക്കുന്നു.
പഴയ കഞ്ചാവ് വില്പനക്കാരനായ പ്രേമനെ കൊമ്പൻ ജോർജും വേണുവും കാണുന്നു. അവരവനെ ചോദ്യം ചെയ്ത് വിട്ടയക്കുന്നു. പ്രേമൻ പഴയ കഞ്ചാവ് വില്പനക്കാരൻ ആണെന്നും എന്നാൽ ഇപ്പോൾ പാവമാണെന്നും കടല വില്പന കൊണ്ട് ജീവിച്ച് പോവുകയാണെന്നും ജോർജ് വേണുവിനോട് പറയുന്നു. നിർമ്മലും ജോായിച്ചനും പ്രതീക്ഷിച്ച പോലെ അവരുടെ ഇരയായ പ്രേം കടൽപ്പാലത്തിനടുത്ത് കൃത്യസമയത്തുതന്നെ ബൈക്കിൽ വന്നിറങ്ങുന്നു.. നാലുപാടും നോക്കുന്ന പ്രേം നിർമ്മലിന്റെ ഒമ്നി കാണുന്നു. അവൻ പ്രതീക്ഷയോടെ വണ്ടിക്കരികിലേയ്ക്ക് നടക്കുന്നു. തള്ളിയിട്ട് കൊല്ലൽ നടക്കില്ലെന്ന് അറിയാവുന്ന ജോയിച്ചൻ തങ്ങൾക്കുനേരെ വരുന്ന പ്രേമിനെ വെടിവയ്ക്കാൻ നിർമ്മലിനോട് ആവശ്യപ്പെടുന്നു. നിർമ്മൽ തോക്കെടുത്ത് പ്രേമിനുനേരെ ലക്ഷ്യം വയ്ക്കുന്നു. ട്രിഗറിൽ വിരൽമർത്തുന്ന നിർമ്മൽ. ഉണ്ട പ്രേമിനെ ലക്ഷ്യമാക്കി അതിവേഗത്തിൽ കുതിക്കുന്നു.
വെടിയൊച്ച കേൾക്കുന്നതോടെ പ്രേമന്റെ കയ്യിലെ കടലപ്പൊതി തെറിക്കുന്നു. ഹെഡ്‌കോൺസ്റ്റബിൾ കൊമ്പൻ ജോർജും വേണുവും നടുങ്ങിപ്പോകുന്നു. ഒരു നിലവിളിയോടെ നെഞ്ചിൽ കയ്യമർത്തി പിന്നിലേയ്ക്ക് വീഴുന്ന പ്രേം. അവിടേയ്ക്ക് ഓടിയടുക്കുന്ന പ്രേമനും പോലീസുകാരും. അതിവേഗത്തിൽ വണ്ടി റിവേഴ്സെടുത്ത് പായുന്ന നിർമ്മലും ജോയിച്ചനും. പെട്ടെന്നുള്ള വെടിശബ്ദം കേട്ട് അവിടേയ്ക്ക് നോക്കുന്ന അലനും രഹ്നയും. അവരും സംഭവസ്ഥലത്തേയ്ക്ക് ഓടിയെത്തുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന പ്രേമിനെ കണ്ട് അലൻ ഞെട്ടിപ്പോകുന്നു. തന്റെ പ്രമാണവും കൂട്ടുകാരന്റെ ജീവനും ഒരേ സമയം നഷ്ടമായ ദു:ഖത്താൽ പ്രേമിനെ കെട്ടിപ്പിടിച്ച് അലൻ കരയുന്നു. പ്രേമിന്റെ മുഖം കണ്ട് രഹ്നയും നടുങ്ങിപ്പോകുന്നു. ബാക്കി കരച്ചിൽ അവൾ ഏറ്റെടുക്കുമ്പോൾ ഇത്തവണ നടുങ്ങുന്നത് അലനാണ്. അവളെ ചതിച്ചിട്ടുപോയ ഭർത്താവും തന്നെ ചതിച്ചിട്ടുപോയ കൂട്ടുകാരനും ഒരാളാണെന്ന് ഇരുവരും മനസ്സിലാക്കുന്നു. കഥയറിയാതെ തലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലാകുന്ന പ്രേമനും പോലീസുകാരും. കഥയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുന്ന പ്രേമൻ ക്യാമറയ്ക്കുനേരെ വന്ന് (ഫിഷ് ഐ ആംഗിൾ ലെൻസിൽ ഒരു കാർട്ടൂൺ ക്യാരക്ടർ പോലെ) ഇങ്ങനെ പറയുന്നു. “പിള്ളേ ഈ ക്ലൈമാക്സ് മാറ്റിയേ പറ്റൂ.. ഇതൊരുമാതിരി ഹലാക്കിന്റെ അവലും കഞ്ഞീം ആയിപ്പോയി. അല്ലേൽത്തന്നെ ട്രാജഡി ഇവിടെ ആർക്കുവേണം. നിങ്ങള് ക്ലൈമാക്സ് ഒന്ന് മാറ്റിപ്പിടിക്കിൻ.. ബ്ലീസ്..” പ്രേമൻ പറഞ്ഞതിനെ ശരിവച്ചുകൊണ്ട് വോയിസ് ഓവർ മുഴങ്ങുന്നു. "നമ്മുടെ പ്രേമൻ പറഞ്ഞാൽ പിന്നെ അതിന് അപ്പീലില്ല.. അയാളാണല്ലോ ഈ കഥ ഇത്രയും നേരം കൊണ്ട് പോയത്.." അതോടെ ആ രംഗം ഫ്രീസ് ആകുന്നു. തുടർന്ന് നേരത്തെ കണ്ട ഷോട്ടുകളെല്ലാം റിവേഴ്സിൽ സഞ്ചരിക്കുന്നു. മാരുതി വാനിൽ നിർമ്മലും ജോയിച്ചനും അവിടെ വരുന്ന ഷോട്ട് മുതൽ സ്വാഭാവിക ചലനത്തിലേയ്ക്ക് ദൃശ്യം പുനരാരംഭിക്കുന്നു. വണ്ടിക്കകത്തുള്ള ഷോട്ട്. നേരത്തെ അവർ സംസാരിച്ച അതേ ഡയലോഗുകൾ വീണ്ടും കേൾക്കുന്നു. വാനിന്റെ ഒരു സൈഡിലൂടെ ഇവരെ ചാക്കിലാക്കാൻ വരുന്ന പ്രേമൻ നിർമ്മലിന്റേയും ജോയിച്ചന്റേയും ചർച്ചയെല്ലാം മറഞ്ഞുനിന്ന് കേൾക്കുന്നു. പ്രേമൻ ഞെട്ടിപ്പോകുന്നു. നിർമ്മലിന്റെ കയ്യിലെ തോക്കും ജോയിച്ചന്റെ കയ്യിലിരിക്കുന്ന പ്രമാണവും അയാൾ വ്യക്തമായി കാണുന്നു.
അയാൾ അവിടെ നിന്നും വേഗം വലിയുന്നു. നേരെ ചെന്നു ചാടുന്നത് കോൺസ്റ്റബിൾസ് കൊമ്പൻ ജോർജിന്റേയും വേണുവിന്റേയും മുന്നിലാണ്. പ്രേമൻ ഭീതിയോടെ സാറെ ഇപ്പ ഇവിടെയൊരു കൊലപാതകം നടക്കുമെന്ന് പറയുമ്പോൾ അവരിത് കേട്ട് പൊട്ടിച്ചിരിക്കുന്നു. നേരത്തെ അവർ പറഞ്ഞ കാര്യങ്ങളും തോക്ക് കണ്ടതുമൊക്കെ വള്ളിപുള്ളി വിടാതെ പ്രേമൻ പോലീസുകാരെ അറിയിക്കുമ്പോൾ അവർ കൺഫ്യൂഷനിലാകുന്നു. ചാകാനായി ഒരുത്തൻ ഇപ്പൊ ബൈക്കിൽ വരുമെന്ന പ്രേമന്റെ മൊഴി കൊമ്പൻ ജോർജിലെ പോലീസ് വീര്യം ഉണർത്തുന്നു. ഇതേ സമയം പ്രേം ബൈക്കിൽ അവിടെ വന്നിറങ്ങുന്നു. ഇതോടെ പ്രേമൻ പറഞ്ഞ അവിശ്വസനീയമായ കാര്യങ്ങൾ സത്യമാണെന്ന് പോലീസുകാർക്ക് ഉറപ്പാകുന്നു. അതുവഴി വരുന്ന ധർമ്മനും ഈ സംഭവത്തിൽ പങ്കാളിയാകുന്നു. ബൈക്ക് വച്ചശേഷം നാലുപാടും ഒന്ന് നോക്കി മാരുതി വാനിനെ ലക്ഷ്യമാക്കി പ്രേം നടന്നു വരുന്നു. ജോയിച്ചന്റെ നിർദ്ദേശപ്രകാരം നിർമ്മൽ തോക്കെടുത്ത് അവനുനേരെ ഉന്നം വയ്ക്കുന്നു. ഈ സമയം പോലീസുകാർ അവരെ വളയുന്നു. പോലീസുകാരെക്കണ്ട് നിർമ്മൽ തോക്ക് ഒളിപ്പിക്കാൻ ശ്രമിക്കുന്നു. പ്രമാണവും തോക്കും കൊമ്പൻ ജോാർജും വേണുവും നിർമ്മലിൽ നിന്നും ജോയിച്ചനിൽ നിന്നും പിടികൂടുന്നു. അവരുടെ അടുത്തെത്തുന്ന പ്രേമിനോട് ജോർജ് എല്ലാ കാര്യങ്ങളും പറയുന്നു, ഒപ്പം അയാളുടെ പ്രമാണവും അവനെ ഏൽപ്പിക്കുന്നു. പോലീസും ആൾക്കൂട്ടവും കണ്ട് അവിടെ അലനും രഹ്നയും വരികയും പ്രേമിനെ കണ്ട് അത്ഭുതപ്പെടുകയും ചെയ്യുന്നു. പോലീസ് കസ്റ്റഡിയിലാകുന്ന നിർമ്മൽ ജോണിനെക്കണ്ട് അലൻ ഞെട്ടിപ്പോകുന്നു. കുറെ ദിവസങ്ങൾക്ക് മുൻപ് തന്റെ പെങ്ങൾ അലീനയെ പെണ്ണുകാണാൻ ഒരു ഡീസന്റ് കുട്ടപ്പന്റെ രൂപഭാവങ്ങളോടെ നിർമ്മലും കൂടെ ജോയിച്ചനും വന്ന സീൻ അലന്റെ ഓർമ്മയിലൂടെ കാണിക്കുന്നു. ഒരേ സമയം തങ്ങളെ പല ഊരാക്കുടുക്കുകളിൽ നിന്ന് കൃത്യസമയത്ത് രക്ഷിച്ചതിൽ അവർ പ്രേമിനോട് നന്ദി പറയുന്നു. ഒരു പ്രമാണവും അത് വരുത്തിവച്ച വിനകളും അതേപോലെ യാദൃച്ഛികമാണെങ്കിലും താൻ ചില ആപത്തുകളിൽ നിന്ന് തനിക്ക് പ്രിയപ്പെട്ടവരെ രക്ഷപ്പെടുത്തിയതുമൊക്കെ അവിശ്വസനീയതയോടെ പ്രേം മനസ്സിലാക്കുന്നു. നിന്നെ ഒരിക്കലും ഞാൻ ചതിച്ചിട്ടില്ല എന്നുപറഞ്ഞുകൊണ്ട് പ്രേം അലനു പ്രമാണം കൈമാറുന്നു, ഒപ്പം രഹ്നയെ ചേർത്തുപിടിച്ച് നിന്നെയും ഞാൻ ചതിച്ചിട്ടില്ല, എല്ലാ പ്രശ്നങ്ങൾക്കും പിന്നിൽ ഈ പ്രമാണമാണെന്ന് പറയുന്നു. ഉറ്റ സുഹൃത്തുക്കളാണെങ്കിലും തന്നെ അറിയിക്കാതെ നടത്തിയ വിവാഹത്തിൽ അലന് പരിഭവമുണ്ടാകുന്നു. പല കഥകളും ഉപകഥകളും കേട്ട് തല മരവിച്ച ധർമ്മന്റെ ആനന്ദക്കരച്ചിൽ കേട്ട് എല്ലാവരും ഞെട്ടുന്നു. പ്രേമൻ ധർമ്മനെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിക്കുന്നു. ഈ സമയം തരകനും കൂട്ടുകാരനും അലനെ തപ്പി അവിടെ എത്തുന്നു. കാര്യങ്ങളുടെ കിടപ്പ് അയാൾ മനസ്സിലാക്കുന്നു. അലൻ പ്രമാണം അപ്പനെ ഏൽപ്പിക്കുന്നു. പോലീസുകാർ നിർമ്മലിനേയും ജോയിച്ചനേയും കൊണ്ടുപോകുന്നു. കടൽപ്പാലത്തിന്റെ ബാക്ഡ്രോപ്പിൽ ശൂഭകരമായ ഒരു ക്ലൈമാക്സ് സംഭാവന ചെയ്ത കഥാപാത്രങ്ങൾ ധർമ്മന്റെ മൊബൈലിലെ ഒരു കൂതറ സെൽഫിക്ക് മുന്നിൽ കീഴടങ്ങുന്നു.
സിനിമയുടെ തുടക്കത്തിൽ കണ്ട സീനിന്റെ തുടർച്ച.
അപരിചിതരായ ആ മൂന്നുപേരും കടൽക്കരയിൽ ഇരിപ്പുണ്ട്. അവരിൽ രണ്ടുപേർ മൂന്നാമൻ പറഞ്ഞതെല്ലാം കേട്ട് ഞെട്ടി ഇരിക്കുകയാണ്. “ഇതാണ് ഹലാക്കിന്റെ അവലും കഞ്ഞീം എന്ന സിനിമയുടെ ത്രെഡ്.“ എന്ന് അയാൾ അവരോട് പറഞ്ഞുനിർത്തുന്നു. “സംഗതി കൊള്ളാം. ഇത് പൊളിക്കും“ എന്ന് രണ്ടാമൻ ഒന്നാമനോട് പറയുമ്പോൾ സിനിമ അവസാനിക്കുന്നു.
എൻഡ് സ്ക്രോളിംഗ് ആരംഭിക്കുന്നു.

No comments:
Post a Comment